ചക്കിട്ടപാറയില്‍ ആടുകളെ വിതരണം ചെയ്തു


പേരാമ്പ്ര: ചക്കിട്ടപാറയില്‍ ആടുകളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആടുകളെ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ജനകീയ അസൂത്രണത്തില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ 40 കുടുംബങ്ങള്‍ക്കാണ് ആടുകളെ വിതരണം ചെയ്തത്.
നാല് ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ കുടുംബങ്ങള്‍ക്കും രണ്ട്‌ ആടുകളെ വീതമാണ് വിതരണം ചെയ്തത്.

പരിപാടിയില്‍ ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, മെമ്പര്‍മാരായ സി.കെ ശശി, എം.എം പ്രദീപന്‍, വെറ്റിനറി ഡോക്ടര്‍ ജിത്തു കെ.എസ്,ജൂലിയറ്റ് എന്നിവര്‍ പങ്കെടുത്തു.