ചക്കിട്ടപാറയിലെ പെരുവണ്ണാമൂഴി കുടുംബാരോഗ്യകേന്ദ്രം ശുചീകരിച്ച് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്


ചക്കിട്ടപാറ: ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ നോര്‍ത്ത് യൂത്ത് ബ്രിഗേഡ് ഗവ: കുടുംബാരോഗ്യ കേന്ദ്രവും, പരിസരവും ശുചീകരിച്ചു. കാട് നിറഞ്ഞ ഭാഗവും വെട്ടിത്തെളിച്ച് വൃത്തിയാക്കി. നിരവധി സേവനപ്രവര്‍ത്തനങ്ങളാണ് ഡിവൈഎഫ്‌ഐ നടപ്പിലാക്കുന്നത്. കോവിഡ് രോഗികളുടെ വീടുകളിലെ ഭക്ഷണം, വളര്‍ത്ത് മൃഗങ്ങള്‍ക്ക് പുല്ല് തുടങ്ങിയ അവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നുണ്ട്.

ഇനിയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റടുക്കുമെന്ന് യൂത്ത് ബ്രിഗേഡ് ഭാരവാഹികള്‍ അറിയിച്ചു. ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല സെക്രട്ടറി ഇ.എം ശ്രീജിത്ത്, നിഖില്‍ നരിനട, അനീഷ് പി പി, ശരത്ത് ശശി, അര്‍ജുന്‍ ദേവ്, ജിഷാല്‍ പ്രകാശ് ലതീഷ്, അഭിലാഷ്, അജേഷ്, ജിത്തു പ്രകാശ്, എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി