ചക്കിട്ടപാറയിലെ കര്‍ഷകര്‍ക്ക് ആശ്വാസം; കൃഷി നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങളെ തടയാന്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കും


പോരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വനമേഖലയിലെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍
യോഗം ചേര്‍ന്നു. പെരുവണ്ണാമൂഴി ഫോറസ്റ്റ് റയിഞ്ച് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വനമേഖലയിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായി. കാട്ടുപന്നികളെ നശിപ്പിക്കുന്നതിനായി ഗണ്‍മാന്‍മാരെ നിയമിക്കാനും, വനമേഖലയില്‍ 56 ഏക്കര്‍ സ്ഥലത്ത് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കാനും, 15 പുതിയ വാച്ചര്‍മാരെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ജനപ്രതിനിധികളായ സി.കെ ശശി, ബിന്ദു വി.കെ, എം എം പ്രദീപന്‍, ആലീസ് ടീച്ചര്‍, ലൈസ ജോര്‍ജ്, രാജേഷ് തറവട്ടത്ത്, വിനിഷ ദിനേശന്‍ ഫോറസ്റ്റ് റയിഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍

1. വനമേഖലയിലെ 56 ഏക്കര്‍ സ്ഥലത്ത് ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപ ചിലവഴിച്ച് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കും
2 വനമേഖലയില്‍ സര്‍ക്കാര്‍ സഹായത്തോടെ റയില്‍ഫെന്‍ സീഗ് സ്ഥാപിക്കാനുള്ള സാധ്യതകള്‍ തേടും
3. പന്നിക്കോട്ടൂര്‍ , പൂഴിത്തോട് ,സീതപ്പാറ, നാലാം ബ്ലോക്ക് നാലു വന സംരക്ഷണ സമിതികളില്‍ക്കൂടി 15 വാച്ചര്‍മാരെ പുതുതായി നിയമിക്കും
4 ഉണ്ടം മൂലചെങ്കോട്ടക്കൊല്ലി റൂട്ടിലെ കിടങ്ങുകള്‍ പുനര്‍സ്ഥാപിക്കും
5. പേരാമ്പ്ര എസ്റ്റേറ്റിലെ കാട്ടാന ശല്യം തടയുന്നതിന് വേണ്ടി അതൃത്തിയില്‍ ശക്തിയേറിയ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കും
6. കാട്ടുപന്നികളെ നശിപ്പിക്കുന്നതിനായി ലൈസന്‍സുള്ള പത്തു ഗണ്‍മാന്‍മാരെ പഞ്ചായത്തു വഴി നിയമിക്കും.