ചക്കിട്ടപാറയിലെ എഴുത്ത് പുരക്കല്‍ അരമന താഴെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു


പോരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ എഴുത്ത് പുരക്കല്‍ അരമന താഴെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ടി.പി രാമകൃഷ്ണന്‍ എംഎല്‍എ റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് പഞ്ചായത്തംഗം വിനിഷ ദിനേശന്‍, വാര്‍ഡ് കണ്‍വീനര്‍ ടി.കെ സബിന്‍, സി.കെ ശശി, കെ.പി മനോഹരന്‍, എ.ജി രാജന്‍ എന്നിവര്‍ സംസാരിച്ചു.