ഗ്രോബാഗുകള്‍ വിതരണം ചെയ്ത് മേപ്പയൂര്‍ കൃഷിഭവന്‍


മേപ്പയൂര്‍: സംസ്ഥാന കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പച്ചക്കറി വികസന പദ്ധതിയില്‍ സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഗ്രോബാഗ് യൂണിറ്റ് വിതരണം നടത്തി. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ശോഭ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനില്‍, കൃഷി ഓഫീസര്‍ പി.പി.രാജി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി.സുനില്‍, കാര്‍ഷിക കര്‍മ്മ സേന പ്രസിഡണ്ട് കെ.കെ കുഞ്ഞിരാമന്‍ എന്നിവര്‍ പങ്കെടുത്തു.