ഗ്രാമീണ തനിമ ചോരാതെ മോഹചന്ദനം ആല്‍ബം; കുവൈറ്റില്‍ ചിത്രീകരിച്ച ആല്‍ബം ശ്രദ്ധേയമാവുന്നു


പേരാമ്പ്ര: കുവൈറ്റിന്റെ പരിമിത സാഹചര്യത്തില്‍ ഗ്രാമീണതയുടെ തനതു ഭംഗി ചോര്‍ന്നു പോകാതെ നിര്‍മ്മിച്ച മോഹചന്ദനം എന്ന ആല്‍ബം ശ്രദ്ധേയമാവുന്നു. ഗ്രാമാന്തരീക്ഷത്തിലാണ് ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്.

പുഴകളും തോടുകളും പച്ചപ്പുതപ്പ് ചാര്‍ത്തിയ കുന്നിന്‍ പുറങ്ങളും കാവിലെ നിറദീപങ്ങളും ഓര്‍മ്മയുടെ മയില്‍പ്പീലിത്തഴുകലായി ഒരു പുല്ലാംകുഴല്‍ നാദത്തിന്റെ പശ്ചാത്തല സംഗീതത്തിലൂടെയാണ് ആല്‍ബം ദൃശ്യവത്കരിച്ചിരിക്കുന്നത്. സജിത്ത് എന്‍കെയാണ് ഗാനം രചിച്ചിരിക്കുന്നത്.

വത്സന്‍ മാസ്റ്റര്‍ സംഗീതവും ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനന്ദനയുമാണ്. ആല്‍ബത്തിന്റെ ക്യാമറയും എഡിറ്റിംങ്ങും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് രഘു പേരാമ്പ്രയുമാണ്. ചെമ്പ്ര സ്വദേശിയും പ്രവാസിയുമാണ് രഘു. ശ്രേയ, സന്ദീപ്, ദീപ, സന്ദീപ, ധ്യാന്‍, ധ്വനി എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ആൽബം കാണാം: