ഗ്രന്ഥശാലകളുടെ മഹത്വം ആധുനിക യുഗത്തിലും പ്രസക്തമാണെന്ന് കെ.മുരളധരന്‍ എം.പി


കീഴരിയൂര്‍: ഗ്രന്ഥശാലകളുടെ മഹത്വം ആധുനികയുഗത്തിലും മഹത്തരമാണെന്നും, ഓരോ വായനശാലകളും ഗ്രാമീണ സര്‍വ്വകലാശാലകളാണെന്നും കെ.മുരളധരന്‍ എം.പി. ശരിയായ ചരിത്ര പഠനത്തിന് വായന ആവശ്യമാണെന്നും പൊതു പ്രവര്‍ത്തകര്‍ നല്ല വായനക്കാരായി തീരണമെന്നും അദ്ദേഹം പറഞ്ഞു. നടുവത്തൂര്‍ കളിക്കൂട്ടം ഗ്രന്ഥശാലാ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവൃത്തി ഉദ്ഘാടനം കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിര്‍മ്മല ടീച്ചര്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അമല്‍സരാഗ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സിക്രട്ടറി പി.വേണു മാസ്റ്റര്‍, ടി.കെ ഗോപാലന്‍, വി.വി ജമാല്‍, ടി.യു സൈനുദ്ദീന്‍, മണികണ്ഠന്‍ കിഴക്കയില്‍, ടി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ ,ബാലകൃഷ്ണന്‍ എടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. രാജന്‍ നടുവത്തൂര്‍ സ്വാഗതവും കെ.സുധീര്‍ നന്ദിയും പറഞ്ഞു.