ഗ്യാസ് തീരുന്നത് അറിയാം; സ്മാർട്ട് എൽ.പി.ജി സിലിണ്ടർ വരുന്നു
കോഴിക്കോട്: പാചക വാതകം തീര്‍ന്നാല്‍ അറിയാന്‍ എളുപ്പമാക്കി സ്മാര്‍ട്ട് എല്‍പിജി സിലിണ്ടര്‍ എത്തുന്നു. ഇതിലൂടെ ഗ്യാസ് എത്ര ഉപോയഗിച്ചുവെന്ന് കൃത്യമായി അറിയാന്‍ കഴിയും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് സ്മാര്‍ട്ട് എല്‍പിജി സിലിണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്.
ഭാരം കുറഞ്ഞതും തുരുമ്പ് പിടിക്കാത്തതുമാണ് പുതിയ സിലിണ്ടര്‍. മൂന്ന് പാളികളില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷയുള്ളതുമാണ്. ഉയര്‍ന്ന സാന്ദ്രതയുള്ള പോളിഎത്തലീന്‍(എച്ച്‌ഡിപിഇ), ഫൈബര്‍ ഗ്ലാസ് എന്നിവകൊണ്ടാണ് സിലിണ്ടര്‍ നിര്‍മിച്ചിട്ടുള്ളത്.
അഹമ്മദാബാദ്, അജ്മീര്‍, അലഹബാദ്, ബെംഗളുരു, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, കോയമ്ബത്തൂര്‍, ഡാര്‍ജലിങ്, ഡല്‍ഹി, ഫരീദാബാദ്, ഗുരുഗ്രാം, ഹൈദരാബാദ്, ജയ്പൂര്‍, ജലന്ധര്‍, ജംഷഡ്പൂര്‍, ലുധിയാന, മൈസൂര്‍, പട്‌ന, റായ്പൂര്‍ ഉപ്പടെ 28 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ സിലിണ്ടര്‍ ലഭിക്കുക. വൈകാതെ മറ്റുനഗരങ്ങളിലും സിലിണ്ടര്‍ വിതരണംതുടങ്ങും. പത്ത് കിലോഗ്രാമിന്റെ സിലിണ്ടറിന് 3,350 രൂപയും അഞ്ച് കിലോഗ്രാമിന്റേതിന് 2,150 രൂപയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടത്.