ഗോവാ ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയുടെ എസ്‌ക്കോര്‍ട്ട് വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം കൊയിലാണ്ടിയില്‍


കൊയിലാണ്ടി: ഗോവാ ഗവര്‍ണ്ണര്‍ ശ്രീധരന്‍ പിള്ളയുടെ എസ്‌ക്കോര്‍ട്ട് വാഹന വ്യൂഹത്തില്‍ ആംബുലന്‍സ് ഇടിച്ചു. എസ്‌ക്കോര്‍ട്ട് വാഹന വ്യൂഹത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ വാഹനത്തിന് പിന്നിലാണ് ആബുലന്‍സ് ഇടിച്ചത്. കൊയിലാണ്ടി പൊലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം.

ഫയര്‍ ആന്റ് റസ്‌ക്യൂ വാഹനം പെട്ടെന്ന് നിര്‍ത്തിയതാണ് അപകടകാരണം. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലേതാണ് ഫയര്‍ ആന്റ് റസ്‌ക്യൂ വാഹനം. കോഴിക്കോട് ജില്ലാ മാനസികാശുപത്രിയിലെ ആബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

കോഴിക്കോട് നിന്നും കണ്ണൂര്‍ എയര്‍പോട്ടിലേക്ക് പോകുകയായിരുന്നു ശ്രീധരന്‍പിള്ള.