ഗൃഹസമ്പര്‍ക്ക പരിപാടിയുമായി കാരയാട് സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍
പേരാമ്പ്ര : ഗൃഹസന്ദർശന പരിപാടിയുമായി സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കാരയാട് മേഖലാ പ്രവർത്തകർ . 13 യൂണിറ്റുകളുള്ള ഭൂരിഭാഗം വീടുകളും പ്രവർത്തകർ സന്ദർശിച്ച് വിവരശേഖരണം നടത്തി. കുടുംബാംഗങ്ങളുടെ പേരുവിവരങ്ങളോടൊപ്പം ആരോഗ്യ സംബന്ധമായ വിവരങ്ങളും പ്രവർത്തകർ ശേഖരിക്കുന്നുണ്ട്.
സുരക്ഷയുടെ പ്രവർത്തനങ്ങൾക്ക് സ്വന്തമായി വാഹനമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുകളുണ്ട്. ഇത് പരിഹരിക്കാനായി പുതിയ ആംബുലൻസ് വാങ്ങാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ജനങ്ങളുടെ സാമ്പത്തിക സഹായവും ലഭ്യമാക്കാനുള്ള ശ്രമവും ഗൃഹ സന്ദർശന വേളയിൽ പ്രവർത്തകർ നടത്തുന്നുണ്ടെന്ന് ജനറൽ കൺവീനർ പിയൂഷ് പി പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
കൂടാതെ ജീവിത ശൈലി രോഗങ്ങളുള്ളവർക്ക് മാസത്തിൽ രണ്ട് തവണ മെഡിക്കൽ ചെക്കപ്പ് നൽകും. എല്ലാ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ചയാണ് ഇത് തിരഞ്ഞെടുത്തിരിക്കുന്നത്. ബ്ലഡ് പ്രഷറും, ഷുഡറും പരിശോധിക്കാനുള്ള ഉപകരണങ്ങൾ സുരക്ഷയുടെ കാരയാട് മേഖലയിലെ മിക്ക യുണിറ്റുകളിലും സജ്ജമാക്കിയതായി പിയൂഷ് പറഞ്ഞു.
ഗൃഹ സന്ദർശന പരിപാടിക്ക് മേഖല ആനപ്പൊയിൽ ഗംഗാധരൻ, ജനറൽ കൺവീനർ പിയൂഷ് പി, കൺവീനർ ബൈജു വി കെ, ട്രഷറർ ടി സുരേഷ് എന്നിവർ നേതൃത്വം നൽകി.