ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു


കൊയിലാണ്ടി: നൂറ്റഞ്ചാം വയസ്സിലെത്തിയ പത്മശ്രി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ നിന്നാണ് പ്രതിരോധ വാക്‌സിന്‍ ഗുരു സ്വീകരിച്ചത്. ഗുരുവിനോടൊപ്പം മകന്‍ പവിത്രനും കുത്തിവെപ്പെടുത്തു.

വാക്‌സിന്‍ സ്വീകരിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞതോടെ കുഞ്ഞിരാമന്‍ നായര്‍ വീട്ടിലേക്ക് മടങ്ങി. വാക്‌സിന്‍ എടുത്ത ശേഷം ശാരീരികമായ അവശതകളൊന്നും തന്നെ ഗുരുവിന് ഇല്ലെന്ന് പവിത്രന്‍ പറഞ്ഞു.