ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചരിഞ്ഞു
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചരിഞ്ഞു. 52 വയസായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു കേശവന്‍. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു.
1969ല്‍ ജനനം. ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി കൂടിയായ നാകേരി മനയ്ക്കല്‍ ശ്രീ വാസുദേവന്‍ നമ്പൂതിരി ആണ് 2005ന് മെയ് 9 ന് ആനയെ നടയിരുത്തിയത്. ശാന്തസ്വഭാവക്കാരനായ വലിയ കേശവന്‍ ദേവസ്വത്തിലെ തലയെടുപ്പുള്ള ആനകളില്‍ മുന്‍നിരക്കാരനാണ്. വലിയ കേശവന്റെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി.