ഗുരുവായൂരില്‍ തിളച്ച പാല്‍പ്പായസം മറിഞ്ഞ് കീഴ് ശാന്തിക്ക് പൊള്ളലേറ്റു; അടുത്തിടെയുണ്ടായ രണ്ടാമത്തെ സംഭവം


തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിളച്ച പാല്‍പ്പായസം മറിഞ്ഞ് കീഴ് ശാന്തിക്ക് പൊള്ളലേറ്റു. കൊടയ്ക്കാട് ശ്രീറാം നമ്പൂതിരിക്കാണ് പൊളളലേറ്റത്.

തെക്കുഭാഗത്ത് അയപ്പ ശ്രീകോവിലിന് സമീപമുള്ള തിടപ്പള്ളിയില്‍ നിന്നു കുട്ടകത്തില്‍ പാല്‍പ്പായസം നാലമ്പലത്തിലെ പടക്കളത്തില്‍ കൊണ്ടുവയ്ക്കുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ദേവസ്വം ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

അടുത്തിടെയുണ്ടാവുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞദിവസം കീഴ് ശാന്തിയായ മൂത്തേടം ഹരിശങ്കര്‍ നമ്പൂതിരിക്കും സമാനമായ രീതിയില്‍ പൊള്ളലേറ്റിരുന്നു. പാല്‍പ്പായസം നാലമ്പലത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രദക്ഷിണ വഴിയില്‍ വഴുതി വീഴുകയായിരുന്നു.