ഗുരുക്കന്മാരുടെ അപ്രതീക്ഷിത വിയോഗത്തില്‍ വിതുമ്പി മേപ്പയൂര്‍; ബാലകൃഷ്ണന്‍ മാഷിനും, കുഞ്ഞിമാത ടീച്ചര്‍ക്കും നാടിന്റെ അന്ത്യാഞ്ജലി
പേരാമ്പ്ര: അധ്യാപക ദമ്പതികളുടെ മരണത്തില്‍ ഞെട്ടല്‍ മാറാതെ മേപ്പയൂര്‍ നിവാസികള്‍. മേപ്പയൂര്‍ പട്ടാനകണ്ടി പ്രശാന്തിയില്‍ കെ.കെ. ബാലകൃഷ്ണന്‍, ഭാര്യ കുഞ്ഞിമാത എന്നിവരെയാണ് ഇന്ന് കാലത്ത് വീടിനോട് ചേര്‍ന്ന വിറകുപുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചിങ്ങപുരം സികെജി ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനായിരുന്നു ബാല കൃഷ്ണന്‍. ഇരിങ്ങത്ത് യു.പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയാണ് കുഞ്ഞി മാത.
അധ്യാപനത്തില്‍ നിന്നും വിരമിച്ചതിന് ശേഷവും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സമയം ചെലവഴിച്ച അധ്യാപകരാണിവര്‍. സഹഅധ്യാപകരും, വിദ്യാര്‍ത്ഥികളുമായി നിരവധി പേരാണ് ഇവരെ ഒരു നോക്ക് കാണാനായി വീട്ടിലെത്തിയത്. ഗുരുക്കന്മാരുടെ അപ്രതീക്ഷിത വേര്‍പാട് മേപ്പയൂരുകാര്‍ക്ക് വലിയ നൊമ്പരമായി. അധ്യാപകരുടെ മരണം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.