ഗുജറാത്തില്‍ എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു


ഗുജറാത്ത്: ഗുജറാത്തില്‍ എട്ടുവയസുകാരിയെ പുലി കടിച്ചകൊന്നു. അമ്രേലി ജില്ലയില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.കൃഷിയിടത്തിന് സമീപത്തെ വീട്ടിന്റെ ടെറസില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചുകൊന്നത്. പായല്‍ ദേവക എന്ന കുട്ടിയാണ് മരിച്ചത്.

കുട്ടിയുടെ കഴുത്തിന് പിടികൂടിയ പുലി 500 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോവകയായിരുന്നു. വനത്തിനുള്ളില്‍ വെച്ച് കുട്ടിയെ കണ്ടെത്തുമ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ കുടുംബത്തിന് സൂരത്ത് റേഞ്ച് വനംവകുപ്പ് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പുലിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. പുലിക്കായി കെണിയൊരുക്കിയതായും വനം വകുപ്പ് അറിയിച്ചു.