ഗാലറിയില്‍ ആര്‍പ്പുവിളികളുടെ നാളുകള്‍; കെ.എസ്.ടി.യു ജില്ലാ വോളിബോള്‍ മത്സരത്തിന് പേരാമ്പ്രയില്‍ തുടക്കമായി


പേരാമ്പ്ര: കെ.എസ്.ടി.യു കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന കായിക മത്സരങ്ങളുടെ ഭാഗമായുള്ള വോളിബോള്‍ ടൂര്‍ണമെന്റിന് പേരാമ്പ്രയില്‍ തുടക്കമായി. കടിയങ്ങാട് ടെറഫില്‍ നടക്കുന്ന ടൂര്‍ണമെന്റ് ദേശീയ വോളി ബോള്‍ താരം എം.സുജാത ഉദ്ഘാടനം ചെയ്തു.

മണ്ടോടി ബഷീര്‍ അധ്യക്ഷത വഹിച്ചു. എ.പി സൂപ്പി മാസ്റ്ററുടെ സ്മരണക്ക് വേണ്ടി കുടുംബം ഏര്‍പ്പെടുത്തിയ വിജയികള്‍ക്കുള്ള എവര്‍ റോളിംഗ് ട്രോഫി എ.പി അബ്ദു റഹ്‌മാനില്‍ നിന്നും കെ.എം.എ നാസര്‍, കിളിയമ്മല്‍ കുഞ്ഞബ്ദുള്ള എന്നിവര്‍ ഏറ്റുവാങ്ങി. എന്‍.ഐ.എസ് ക്രിക്കറ്റ് കോച്ച് എം.ടി ജാസ്മിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വഹീദ പാറേമ്മല്‍ ഉപഹാരം നല്‍കി.

കല്ലൂര്‍ മുഹമ്മദലി, ടി.പി ഗഫൂര്‍, എം.ഷഫീഖ്, ടി.പി സാജിദ്, ടി.കെ മുഹമ്മദ് റിയാസ്, മൂസ കോത്തമ്പ്ര, പാളയാട്ട് ബഷീര്‍, കെ.പി ഷംസീര്‍, ടി ജമാലുദ്ധീന്‍, ആനേരി നസീര്‍, ടി.കെ അബ്ദുല്‍ കരീം, കെ.കെ.സി കുഞ്ഞബ്ദുള്ള, പി.വി നൗഷാദ്, ശിഹാബ് കന്നാട്ടി, ടി.നാസര്‍, അസീസ് ഫൈസി, കെ.എം ഇസ്മായില്‍, മുഹമ്മദ് പാറക്കടവത്ത്, ഇ.എം അഷ്റഫ്, അസീസ് കുന്നത്ത്, നിസാര്‍ എം.കെ എന്നിവര്‍ സംസാരിച്ചു. ആദ്യ മത്സരത്തില്‍ കുന്നുമ്മല്‍ സബ് ജില്ല ബാലുശ്ശേരി സബ് ജില്ലയെ പരാജയപ്പെടുത്തി.