ഗാന രചയിതാവ് നിധീഷ് നടേരിയ്ക്ക് സ്വീകരണം നല്‍കും; ചെമ്പാവ് സാംസ്കാരിക വേദി


കൊയിലാണ്ടി: പുതു തലമുറ ചലച്ചിത്ര പിന്നണി ഗാനരചയിതാവ് നിധീഷ് നടേരിയ്ക്ക് ചെമ്പാവ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയിലെ ഗാന രചനയിലൂടെയാണ് നിധീഷ് പ്രശസ്തനാവുന്നത്. ഫെബ്രുവരി 27 ന് വൈകിട്ട് മൂന്നുമണി മുതല്‍ എട്ടു മണിവരെ നടേരി കാവുംവട്ടം ചെമ്പാവ് നഗരിയിലാണ് പരിപാടി.

സാംസ്‌കാരിക കൂട്ടായ്മ കൊയിലാണ്ടി നഗരസഭാ അധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ നൗഷാദ് ഇബ്രാഹിം, ഡോ.പി.സുരേഷ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

അഭിലാഷ് തിരുവോത്ത്, ലാല്‍ രഞ്ജിത്ത്, ശിവാസ് മുത്താമ്പി എന്നിവരുടെ നേതൃത്വത്തില്‍ ചിത്രകാരന്മാരുടെ കൂട്ടായ്മ ഒരുക്കുന്ന തല്‍സമയ കാര്‍ട്ടൂണ്‍ കരിക്കേച്ചര്‍ പെയിന്റിംഗ് രചനയും, ചിത്ര പ്രദര്‍ശനവും ഇതോടൊപ്പം നടക്കും. പത്രസമ്മേളനത്തില്‍ ചെമ്പാവ് സാംസ്‌കാരിക വേദി ഭാരവാഹികളായ കെ.ഡി.സിജു, പി.കെ.വിജയകുമാര്‍, ശിവാനന്ദന്‍ മുത്താമ്പി, എം.കെ സതീഷ് എന്നിവര്‍ പങ്കെടുത്തു.