ഗവ: ജി.എല്‍.പി സ്‌കൂള്‍ നായനാര്‍ സ്മാരക കവാടം നാടിന് സമര്‍പ്പിച്ചു


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഗവ: ജി.എല്‍.പി സ്‌കൂള്‍ നായനാര്‍ സ്മാരക കവാടം നാടിന് സമര്‍പ്പിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്‌റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ആലീസ് പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ.എ ജയിംസ്, ബിജു കുന്നംകണ്ടി ,സൂരജ് കെ.എസ് എന്നിവര്‍ സംസാരിച്ചു. എം.സി ഷീബ ടീച്ചര്‍ സ്വാഗതവും, ലെതീഷ് മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി