ഖാദിയുടെ ഉല്‍പന്നങ്ങള്‍ വേണമെങ്കില്‍ വേഗം വിട്ടോ! മേപ്പയ്യൂരില്‍ ഖാദി മേളയ്ക്ക് തുടക്കമായി


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഖാദി മേളയ്ക്ക് തുടക്കമായി. കണ്ണൂര്‍ സര്‍വ്വോദയ സംഘത്തിന്റെ ഖാദിക്ക് ഒരു കൈത്താങ്ങ് എന്ന പേരിലാണ് മേള സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ മേള ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്തംഗവും സീനിയര്‍ സിറ്റിസണ്‍ അംഗവുമായ കെ.വി ദിവാകരനെ ചടങ്ങില്‍ ആദരരിച്ചു.

സര്‍വ്വോദയ സംഘം സെക്രട്ടറി കെ.വി.വിജയമോഹനന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഇ.കെ റാബിയ, ഇ.അശോകന്‍, മുജീബ് കോമത്ത്, രാജന്‍ ഒതയോത്ത്, ഇ.കെ മുഹമ്മദ് ബഷീര്‍, സി.എം.ബാബു, പി.ബാലന്‍, ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.