ഖത്തറില്‍ പ്രവാസിയായിരുന്ന പയ്യോളി അയനിക്കാട് സ്വദേശി സമീര്‍ നാട്ടില്‍ അന്തരിച്ചു


പയ്യോളി: ഖത്തറില്‍ പ്രവാസിയായിരുന്ന പയ്യോളി അയനിക്കാട് സ്വദേശി പോസ്റ്റ് ഓഫീസ് റോഡില്‍ തിലത്ത്കണ്ടി സമീര്‍ അന്തരിച്ചു. നാല്‍പ്പത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ചെറുവോട്ട് അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ കുറ്റിക്കാട്ടില്‍ ആഷിറ. മക്കള്‍ അസ, യുവാന്‍. സഹോദരങ്ങള്‍ നിസാര്‍ (കുവൈത്ത്), സറീന, നസീമ.

മയ്യിത്ത് ഇന്ന് രാത്രി പതിനൊന്നു മണിക്ക് അയനിക്കാട് ഹൈദ്രൂസ് പള്ളി ഖബറിസ്ഥാനില്‍ സംസ്‌കരിക്കും.

ഖത്തറില്‍ ഡ്രൈവറായിട്ടാണ് സമീര്‍ ജോലി ചെയ്തിരുന്നത്.