ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ നരിപ്പറ്റ സ്വദേശിയായ യുവാവ് മരിച്ചു


കോഴിക്കോട്​: നാദാപുരം സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. നാദാപുരം നരിപ്പറ്റ കൊയ്യാൽ ചെരിഞ്ഞ പറമ്പത്ത് അമീർ ആണ്​ ദോഹ ഉംസലാൽ ഹൈവേയിലുണ്ടായ വാഹന അപകടത്തിൽ മരിച്ചത്. ഇരുപത്തിമൂന്ന് വയസ്സായിരുന്നു.

ദോഹ ടോപ് ടവർ ട്രേഡിങ് കമ്പനി ജീവനക്കാരനായിരുന്നു. ഖത്തർ ഹാൻഡ് ബോൾ അസോസിയേഷനിൽ ജോലി ചെയ്തിരുന്ന സി.പി. അബ്ദുല്ലയുടെ മകനാണ്​.

മാതാവ്​ നസീമ. തിനൂർ മോന്തോമ്മൽ പൂവള്ള പറമ്പത്ത് അന്ത്രുവിൻെറ മകൾ അർശിനയാണ് ഭാര്യ. അസ്മിൽ, ഹസ്​നത്ത്​, മുഹമ്മദ്​ അൻഷിഫ്​ എന്നിവർ സഹോദരങ്ങളാണ്.