കർഷക സമരാവേശം നാട്ടിലാകെ പടരുന്നു; ആനക്കുളത്ത് ലോങ് മാർച്ച്
കൊയിലാണ്ടി: കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലന്ന് പ്രഖ്യാപിച്ച് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സമരസമിതി നടത്തുന്ന ഐതിഹാസികമായ ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഡ്യവുമായി തൊഴിലാളികളും കര്‍ഷകരും ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചു. പുളിയഞ്ചേരിയില്‍ മുതല്‍ മന്ദമംഗലത്ത് വരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
കര്‍ഷകസംഘം, സി.ഐ.ടി.യു, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചത്. ട്രാക്ടറുകളും, ട്രില്ലറും ഉള്‍പ്പെടെ അണിനിരത്തിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
പുളിയഞ്ചേരിയില്‍ നിന്ന് ആരംഭിച്ച് മന്ദമംഗലത്ത് അവസാനിച്ച മാര്‍ച്ചിന്റെ സമാപന പരിപാടി കര്‍ഷകസംഘം ഏരിയ പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.സിജേഷ് അധ്യക്ഷത വഹിച്ചു. മേപ്പയില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എ.പി.സുധീഷ് സ്വാഗതവും ഒ.എം.പ്രകാശന്‍ നന്ദിയും പറഞ്ഞു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക