കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ കൊയിലാണ്ടി ഏരിയ സമ്മേളനം അവസാനിച്ചു


കൊയിലാണ്ടി: എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ സമ്മേളനം നടേരി പി.ബിജു നഗറിൽ വെച്ച് നടന്നു. എസ്എഫ്ഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം നിതീഷ് നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ മേഖലയെ വർഗ്ഗീയവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്ന് നിതീഷ് നാരായണൻ പറഞ്ഞു.

കോഴിക്കോട് ജില്ലാ സെക്രട്ടറി അതിൽ.ടി, ജില്ലാ പ്രസിഡൻറ് സിദ്ധാർത്ഥ്, സംസ്ഥാന കമ്മിറ്റി അംഗം ആതിര.എം, ജില്ലാ ജോയിൻ സെക്രട്ടറി അനുരാഗ്.കെ.വി, ജില്ലാ വൈസ് പ്രസിഡൻറ് അഖിൽ.ടി.കെ എന്നിവർ പങ്കെടുത്തു. ഫർഹാൻ, ജാൻവി, റാഷിദ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.

രാജ്യത്താകെ ഉയർന്നുവരുന്ന കർഷക സമരത്തിന് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രമേയം പാസ്സാക്കി. സമ്മേളനത്തിൽ പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. സെക്രട്ടറി: ഫർഹാൻ, പ്രസിഡൻ്റ്: അമൽ രാജീവ്, ജോയിൻ്റ് സെക്രട്ടറിമാർ: അഖിൽ, ജാൻവി, വൈസ് പ്രസിഡൻ്റുമാർ: നിതിൻലാൽ, നവ്തേജ്.