കർഷക സമരം; നിർണായക ചർച്ച ഇന്ന്
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഡൽഹിയിൽ നടത്തുന്ന സമരം 40-ാം ദിവസത്തിലേക്കു കടക്കവെ, കേന്ദ്രസർക്കാരും കർഷകരുമായുള്ള നിർണായക ചർച്ച ഇന്ന് നടക്കും.
പരിഷ്കരിച്ച നിയമങ്ങൾ പൂർണമായി പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തുക എന്നീ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ടു വച്ചിരിക്കുന്നത്. ഇന്ന് കേന്ദ്ര സർക്കാരിൽ നിന്നും നാളെ സുപ്രീംകോടതിയിൽ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ ആറിന് ഡൽഹിയിലേക്ക് ട്രാക്ടർ മാർച്ച് നടത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.