ക്ഷേമനിധി ബോര്‍ഡുകളെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കുന്നുവെന്ന് എസ്.ടി.യു
മേപ്പയ്യൂര്‍: ക്ഷേമനിധി ബോര്‍ഡുകളെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കിയെന്നും, ക്ഷേമനിധി ബോര്‍ഡുകളിലെ സാമ്പത്തിക പരാധീനത മാറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്ത് പ്രശ്നം പരിഹരിച്ച് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ധനസഹായങ്ങള്‍ താമസം കൂടാതെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ചെറുവണ്ണൂര്‍ പഞ്ചായത്ത് എസ്.ടി.യു കണ്വെന്ഷന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷനും, പഞ്ചായത്തിലെ തയ്യല്‍ തൊഴിലാളി യൂണിയന് അംഗത്വ കാമ്പയിന് ഉദ്ഘാടനവും ക്ഷേമനിധി ഫോം വിതരണവും ജില്ലാ ജനറല്‍ സെക്രട്ടറി സൗദ ഹസ്സന് ഉദ്ഘാടനം ചെയ്തു. ടി.സീനത്ത് അധ്യക്ഷത വഹിച്ചു.
എസ്. ടി. യു ജില്ലാ വൈസ് പ്രസിഡന്റ് സി.പി കുഞ്ഞമ്മത്, മുസ്ലിം ലീഗ് പഞ്ചായത്ത് നേതാക്കളായ ഒ.മമ്മു, എന്‍.എം.കുഞ്ഞബ്ദുല്ല, അബ്ദുല്‍ കരീം കോച്ചേരി, വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് സൗഫി താഴെക്കണ്ടി, ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത്, റംല പെരുമണ്ണ, ഇ.കെ.സുബൈദ, ആര്.എം. താഹിറ, എ.കെ.യൂസുഫ് മൗലവി, റഷീദ് അഫീഫ് എന്നിവര്‍ സംസാരിച്ചു.