ക്ഷേത്ര വാദ്യകലാ അക്കാദമി ജില്ലാ സമ്മേളനം തിരുവങ്ങൂരിൽ നടന്നു
കൊയിലാണ്ടി: കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി ജില്ലാ സമ്മേളനം തിരുവങ്ങൂരിൽ നടന്നു. രാവിലെ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരും സംഘവും അവതരിപ്പിച്ച കേളികൊട്ടോടെയാണ് സമ്മേളനം ആരംഭിച്ചത്. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കടമേരി പതാക ഉയർത്തി. ഹരികൃഷ്ണൻ മുണ്ടകാശേരിയുടെ സോപാന സംഗീതത്തോടെ പ്രതിനിധി സമ്മേളനം ആരംഭിച്ചു.
അക്കാദമി സംസ്ഥാന പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഞ്ഞിലശ്ശേരി വിനോദ് മാരാർ, സംസ്ഥാന ജനറൽ സെക്രട്ടറി കക്കാട് രാജേഷ്, ജില്ലാ സെക്രട്ടറി പ്രജീഷ് കാർത്തികപ്പള്ളി, ശ്രീജിത്ത് മാരാമുറ്റം, രഞ്ജിത്ത് മാരാർ എന്നിവർ സംസാരിച്ചു.
പൊതുസമ്മേളനം കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി മുഖ്യാതിഥിയായിരുന്നു. ഇളയിടത്ത് വേണുഗോപാൽ വയോധികരായ വാദ്യ കലാകാരൻമാരെ ആദരിച്ചു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, മെമ്പർ വിജയൻ കണ്ണഞ്ചേരി, യു.കെ..രാഘവൻ, എ.കെ.സുനിൽകുമാർ, കെ.ഹരിദാസൻ , അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ് കലാമണ്ഡലം ശിവദാസ്, മടിക്കൈ ഉണ്ണികൃഷ്ണൻ , വാസു വാര്യർ പുൽപ്പള്ളി, അപ്പു വയനാട്, സൂരജ് പോരൂർ, വിജയൻ നന്മണ്ട ,ശ്രീജിത്ത് മാരാമുറ്റം എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കടമേരി ഉണ്ണികൃഷ്ണൻ (പ്രസിഡണ്ട്), കാഞ്ഞിലശ്ശേരി വിനോദ് മാരാർ, സാജു കൊരയങ്ങാട് (വൈസ് പ്രസിഡണ്ട്), പ്രജീഷ് കാർത്തികപള്ളി (ജനറൽ സെക്രട്ടറി),രഞ്ജിത്ത് മേപ്പയ്യൂർ, കൃഷ്ണദാസ് പോലൂർ (ജോ:സെക്രട്ടറി), ശ്രീജിത്ത് മാരാമുറ്റം (ഖജാൻജി) എന്നിവരെ തിരത്തെടുത്തു.