ക്ഷീര സംഘങ്ങളെ ആദായ നികുതിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ആവളയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
പേരാമ്പ്ര:ക്ഷീര സഹകരണ സംഘംങ്ങളെ ആദായ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയത്തില്‍ പ്രതിക്ഷേധിച്ച് ആവള ക്ഷീരോല്‍പാദക സഹകരണസംഘം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സൊസൈറ്റി ഓഫീസിന് മുന്നില്‍ നടന്ന പരിപാടി സംഘം പ്രസിഡന്റ് കെ.നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു .
വി.പി.കുഞ്ഞിക്കണാരന്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.കുഞ്ഞമ്മദ് മാസ്റ്റര്‍, എ.ബി.ശ്രീജിത്ത്, അപ്പുക്കുട്ടി മാസ്റ്റര്‍, ഇബ്രാഹിം കൊയിലോത്ത്, പുത്തലത്ത് ഗംഗാധരന്‍, നാരായണന്‍ മലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഖില്‍ കേളോത്ത് സ്വാഗതം പറഞ്ഞു.