ക്ഷീര സംഘങ്ങളെ ആദായ നികുതിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മേഞ്ഞാണ്യം ക്ഷീര സഹകരണ സംഘത്തിന്റെ പ്രതിഷേധം


പേരാമ്പ്ര: ക്ഷീര സംഘങ്ങളെ ആദായ നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മേഞ്ഞാണ്യം ക്ഷീര സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സൊസൈറ്റി ഓഫീസിന് മുന്നില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

പ്രതിഷേധ ജ്വാല പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സി.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമൃത സ്വാഗതവും, രാജേഷ്.പി.ബി നന്ദിയും പറഞ്ഞു.