ക്വിറ്റ് ഇന്ത്യ സമര സ്മരണ നിലനിര്‍ത്തും വിധം ഉള്ളിയേരി പാലത്തിന് പേരിടണമെന്ന് ജനതാദള്‍ എസ്
ഉള്ളിയേരി: പുതുക്കിപ്പണിയുന്ന ഉള്ള്യേരി പാലത്തിന് ക്വിറ്റ് ഇന്ത്യാ സമര സ്മരണ നിലനിര്‍ത്തും വിധം പേരിടണമെന്ന് ജനതാദള്‍ എസ് ബാലുശ്ശേരി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഇല്ലത്ത് അഹമ്മദ് മാസ്റ്റര്‍ ആധ്യക്ഷം വഹിച്ചു. അബുള്ള കൂമുള്ളി, സജി പൂനത്ത് എന്നിവര്‍ സംസാരിച്ചു. ടി. കെ. കരുണാകരന്‍ പ്രസിഡന്റ്, ടി. ആര്‍. ശ്രീധരന്‍ നായര്‍, ശശി തയ്യുള്ളതില്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. അരുണ്‍ നമ്പ്യാട്ടില്‍ (സെക്രട്ടറി), നിജീഷ് നാറാത്ത് (ജോ: സെക്രട്ടറി), വിനീഷ് കെ. (ഖജാന്‍ജി) എന്നിവര്‍ ഉള്‍പ്പെടുന്ന 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്കും രൂപംനല്‍കി. സി. ചന്തുക്കുട്ടി മാസ്റ്റര്‍ വരണാധികാരിയായി.