ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്ന് മുങ്ങിയ സ്ത്രീയ്ക്ക് പുതിയ വകഭേദം വന്ന കൊവിഡ് കണ്ടെത്തി
ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്ന് മുങ്ങിയ സ്ത്രീയ്ക്ക് പുതിയ വകഭേദം വന്ന കൊവിഡ് കണ്ടെത്തി. ബ്രിട്ടനില്‍ അദ്ധ്യാപികയായ ആഗ്ലോ ഇന്ത്യക്കാരിക്ക് (47) ആണ് ആന്ധ്രാപ്രദേശിലേക്ക് മുങ്ങിയത്. തുടര്‍ന്ന് റെയില്‍വെ പോലീസും ആരോഗ്യപ്രവര്‍ത്തകരും ഇടപെട്ട് ഇവരെ ആശുപത്രിയിലാക്കി. ഇവരോടപ്പം മകനുമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ 21 ന് ഡല്‍ഹിയിലെത്തിയ ഇവര്‍ക്ക് റാപ്പിഡ് പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആയത്. തുടര്‍ന്ന് സഫ്ദര്‍ജംങ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ലക്ഷണങ്ങളില്ലാത്തതിനാല്‍ ഹോം ക്വാറന്റൈന് നിര്‍ദേശിക്കുകയായിരുന്നു. ഇവിടെ നിന്നാണ് സ്ത്രീയും മകനും ആന്ധ്രാപ്രദേശിലേക്ക് ട്രെയിന്‍ മാര്‍ഗം കടന്നത്. 24 ന് രാത്രി രാജമുദ്രിയിലെത്തിയ ഇവരെ പോലീസും ആരോഗ്യപ്രവര്‍ത്തകരും പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വീണ്ടും പരിശോധിച്ചപ്പോഴാണ് പുതിയ കൊവിഡ് കണ്ടെത്തിയത്. ഇതോടെ ഇവര്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്തവരെ കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക