ക്യാമറ കണ്ണുകളെ തേടി വിരുന്നുകാരനെത്തി; എരവട്ടൂരിലെ രാഹുലിന്റെ വീട്ടില്‍ പറന്നെത്തിയത് അപൂര്‍വ്വയിനം ചാരവരയന്‍ പച്ചപ്രാവ്
പേരാമ്പ്ര: എരവട്ടൂരിൽഅപൂർവയിനത്തിൽ പെട്ട ചാരവരയൻ പച്ച പ്രാവിനെ കണ്ടെത്തി. ശ്രീലങ്കൻ ഉപദ്വീപിലും ഇന്ത്യയുടെ താഴ്ന്ന പ്രദേശങ്ങളിലും മലയോര വനങ്ങളിലും മാത്രം കാണുന്ന ചാര വരയൻ പച്ച പ്രാവിനെ ഫോട്ടോഗ്രാഫർ വലിയ പറമ്പിൽ ബി രാഹുലിൻ്റെ വീട്ടുപരിസരത്താണ് കണ്ടെത്തിയത്. കാക്കകൾ കൊത്തിയതിനാൽ അവശ നിലയിലായിരുന്നു.
പ്രാവിൻ്റെ ചിറകുകൾ വർണശബളമാണ്. ആൺപ്രാവിന് കടുംവെൽവെറ്റ്ചുവപ്പ്നിറമാണുണ്ടാവുക. ചാരനീല കിരീടവുമുണ്ട്. പിൻഭാഗത്ത് ഒലീവ് പച്ച നിറമുള്ള പെൺപ്രാവിനെയാണ് എരവട്ടൂരിൽകണ്ടെത്തിയത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരുവണ്ണാമൂഴിയിൽ നിന്നും വനം വകുപ്പുകാരെത്തി പ്രാവിനെ കൊണ്ടുപോയി. പരിക്ക് ഭേദമാകുന്നതുവരെ ഫോറസ്റ്റ് സ്റ്റേഷനിൽ പരിചരിക്കുമെന്നും പിന്നീട് പെരുവണ്ണാമൂഴി യിലെ വനം വകുപ്പിൻ്റെ ഇക്കോ ടൂറിസം കേന്ദ്രത്തിലെ പക്ഷി കൂടിലേക്ക് മാറ്റുമെന്നും വനംവകുപ്പുകാർ അറിയിച്ചു.