കോൺഗ്രസ് നേതാവായിരുന്ന കെ.ശിവരാമൻ മാസ്റ്ററുടെ ഒമ്പതാം ചരമവാർഷികം ആചരിച്ചു


കൊയിലാണ്ടി: രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും കോഴിക്കോട് ജില്ലയില പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന കെ.ശിവരാമൻ മാസ്റ്റരുടെ ഒമ്പതാം ചരമവാർഷികം ആചരിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.

കാലത്ത് ശവകുടീരത്തിലെ പുഷ്പാർച്ചനയ്ക്കു ശേഷം ഡി.സി.സി പ്രസിഡണ്ട് യു.രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തി. രാജേഷ് കീഴരിയൂർ, കെ.പി.വിനോദ്കുമാർ, എൻ.വി.ബിജു, പി.കെ.ശങ്കരൻ, പി.വി.മനോജ്, വി.കെ.വത്സരാജ്, എൻ.മനോജ്, എൻ.മുരളീധരൻ എന്നിവർ നേതൃത്വം നല്കി.