കോവിഡ് വ്യാപനം; മെയ് 4 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ വീണ്ടും മാറ്റം
തിരുവനന്തപുരം: ബാങ്കുകളുടെ പ്രവര്‍ത്തനസമയം വീണ്ടും പുനഃക്രമീകരിച്ചു. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയായിരിക്കും സംസ്ഥാനത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. കോവിഡ് കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
കോവിഡ് സാഹചര്യത്തില്‍ നേരത്തേ നിശ്ചയിച്ച സമയം രണ്ട് മണി വരെ ആയിരുന്നു. ഉച്ചക്ക് ഒന്നുമുതല്‍ രണ്ടു വരെ മറ്റ് ഒഫീഷ്യല്‍ ഡ്യൂട്ടിക്കായും സമയം അനുവദിച്ചു. മേയ് നാലുമുതല്‍ മേയ് ഒമ്പതുവരെയാണ് പുതുക്കിയ സമയക്രമത്തിന് പ്രാബല്യം. റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം ജീവനക്കാരെ വെച്ച് ബാങ്കിങ് പ്രവര്‍ത്തനം നടത്താനും യോഗം തീരുമാനിച്ചു.