കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കർശനമാക്കി കൊയിലാണ്ടി പോലീസ്
കൊയിലാണ്ടി: അതിരൂക്ഷമായ കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി കൊയിലാണ്ടി പോലീസ്. ഇന്ന് രാത്രി മുതൽ കർശന പരിശോധന ഉണ്ടായിരിക്കുമെന്ന് കൊയിലാണ്ടി സി.ഐ സുനിൽകുമാർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
വാഹന പരിശോധന കൂടുതൽ കർക്കശമാക്കും. അടിയന്തരമായ ആവശ്യങ്ങൾക്ക് മാത്രമേ വാഹനവുമായി പുറത്തിറങ്ങാൻ പാടുള്ളു. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. ആരും അനാവശ്യമായി പൊതു നിരത്തിലിറങ്ങി നടക്കാൻ പാടുള്ളതല്ല. അത്തരത്തിൽ ശ്രദ്ധയിൽപെട്ടാൽ നടപടികൾ ഉണ്ടാവും.
നാളെ മതപരമായ ചടങ്ങുകൾക്ക് ഇരുപത് പേരിലധികം കൂടാൻ അനുവാദമുണ്ടായിരിക്കുന്നതല്ല. മാസ്ക്കും സാമൂഹിക അകലവും നിർബന്ധമാണ്. പ്രത്യേക പോലീസ് പരിശോധന ഉണ്ടായിരിക്കും.
പൊതുപരുപാടികളും അനുവദിക്കുന്നതല്ല. പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതായിരിക്കും. കർശന പരിശോധനകൾക്കായി കൂടുതൽ പൊലീസുകാരെ നിയമിക്കുന്നതാണ്.