കോവിഡ് വ്യാപനം; ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തില്‍ കച്ചവട വ്യാപാര സ്ഥാപനങ്ങളുടെ സമയം പുനക്രമീകരിച്ചു


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തില്‍ വ്യാപാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം പുന ക്രമീകരിച്ചു. മറ്റന്നാള്‍ മുതല്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയായാണ് ക്രമീകരിച്ചത്.

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനുള്ള പോലീസ് അധികാരികളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മെഡിക്കല്‍ സ്ഥാപനങ്ങള്‍ ഒഴികെയുളള കച്ചവട വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയമാണ് പുനക്രമീകരിച്ചത്. ഞായറാഴ്ച പൂര്‍ണ്ണമായും അവധിയായിരിക്കുമെന്ന് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു