കോവിഡ് വ്യാപനം; കൊയിലാണ്ടി നഗസഭ ഓഫീസിൽ നിയന്ത്രണം, സേവനങ്ങൾ ഇനിമുതൽ ഓൺലൈനിൽ
കൊയിലാണ്ടി: കോവിഡ്-19 രണ്ടാംഘട്ട വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കൊയിലാണ്ടി നഗരസഭ ഓഫീസിൽ നിയന്ത്രണം ഏർപ്പെടുത്തി. നഗരസഭയിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങൾക്ക് ഓൺലൈൻ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
നഗരസഭയിൽ നിന്നുള്ള മറ്റു സേവനങ്ങൾ ലഭ്യമാക്കുന്നതിനായി താഴെ ചേർത്തിട്ടുള്ള ഫോൺ നമ്പറുകളിൽ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെട്ട് ഓഫീസ് സന്ദർശനം പരമാവധി ഒഴിവാക്കണമെന്നും സെക്രട്ടറി അറിയിച്ചു. ഓരോ വിഭാഗത്തിലും ഫോണിൽ ബന്ധപ്പെട്ടാൽ ആവശ്യമായ നർദ്ദേശങ്ങൾ ലഭിക്കും.
ഫോൺ നമ്പർ ഉൾപ്പെടെ വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു
കോവിഡ് കൺട്രോൾ റൂം – 0496 2620881
ജനന, മരണ, വിവാഹ രജിസ്ട്രേഷൻ – 9447824933 (www.cr.lsgkerala.gov.in)
സാമൂഹ്യ സുരക്ഷ പെൻഷൻ – 9495031841
വസ്തു നികുതി, റവന്യൂ വിവരങ്ങൾ – 9846777887 (www.sanchaya.lsgkerala.gov.in)
പി.എം.എ.വൈ – 9539077991
കുടുംബശ്രീ – 8848931495
കെട്ടിട നിർമ്മാണ അപേക്ഷ വിവരങ്ങൾ- 9656290893
ഓഫീസ് – 0496 2620244