കോവിഡ് വ്യാപനം; ചെങ്ങോട്ടുകാവ് കലോപ്പൊയിലില്‍ ഭക്ഷണവിതരണത്തില്‍ സജീവമായി സിപിഎം
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ പൊയില്‍ക്കാവിന് സമീപത്തുള്ള കലോപ്പൊയില്‍ ഗ്രാമത്തില്‍ കോവിഡ് രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്ത് സിപിഐഎം. കലോപ്പൊയില്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആണ് ഭക്ഷണം പാചകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തനത്തിന് സഹായിക്കുന്നുണ്ട്. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം എത്തിക്കുക എന്നതാണ് ലക്ഷ്യം എന്ന് ബ്രാഞ്ച് സെക്രട്ടറി അനില്‍ പറഞ്ഞു.
മെയ് അഞ്ചാം തീയതിയാണ് ഭക്ഷണ വിതരണം ആരംഭിച്ചത്. ആദ്യദിവസം 8,9,10,13 വാര്‍ഡുകളിലായി 52 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭക്ഷണത്തിന് ആവശ്യക്കാര്‍ കൂടിവരികയാണ്. രാവിലെയും രാത്രിയും ഉച്ചയ്ക്കും ഭക്ഷണപ്പൊതികള്‍ തയ്യാറാക്കുന്നുണ്ട്. നാട്ടിലെ എല്ലാവരും സന്നദ്ധ പ്രവര്‍ത്തനത്തിന് പണം സംഭാവന നല്‍കുന്നുണ്ടെന്ന് മുന്‍ ഗ്രാമപഞ്ചായത്ത് അംഗം രജനി പറഞ്ഞു. സുനിത, ഗിരീഷന്‍ കണ്ടം കുറ്റി, ശ്രീകുമാര്‍, ബിജു കോയമ്പള്ളി, ശ്രീകുമാര്‍, വിഷ്ണു പ്രസാദ് തുടങ്ങിയവരാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്