കോവിഡ് വ്യാപനം: കക്കയത്തെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കയം ഹൈഡൽ ,ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും തോണിക്കടവിലും സഞ്ചാരികൾക്ക് നിരോധനം.
പഞ്ചായത്ത് അതിർത്തികളിൽ പോലീസ് നിരീക്ഷണം കർശനമാക്കി. മൂന്നര മാസത്തിനു ശേഷം രണ്ടാഴ്ച മുമ്പാണ് കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നത്.