കോവിഡ് വ്യാപനം; അക്ഷയ സെന്ററിന് ഇന്നും നാളെയും അവധി


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ക്കും ഇന്നും നാളെയും അവധി ആയിരിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്റര്‍നെറ്റ് കഫേ പോലുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവറാവു അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്.