കോവിഡ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ക്ക് മാത്രം; സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ ജീവനക്കാരുടെ വിവരം നല്‍കണം
കോഴിക്കോട്: ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ക്കുമാത്രമേ ജില്ലയില്‍ കോവിഡ് വാക്സിന്‍ വിതരണം ചെയ്യുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ കോവിഡ് വാക്സിന്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ രജിസ്ടേര്‍ഡ് സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അറിയിപ്പ് നല്‍കിയിരുന്നു. ചില സ്ഥാപനങ്ങള്‍ ജീവനക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ക്ക് മാത്രമാണ് വാക്സിന്‍ ലഭ്യമാക്കുക.
ജില്ലയിലെ എല്ലാ രജിസ്റ്റേര്‍ഡ് സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളും ജീവനക്കാരുടെ വിവരങ്ങള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന് ആരോഗ്യകേരളത്തിന്റെ nhmkkd.blogspot.com പേജ് സന്ദര്‍ശിക്കുക. എക്സല്‍ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ണ്ണമായ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം covidvaccine@gmail.com എന്ന വിലാസത്തില്‍ ഇ- മെയില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 7594001442 ല്‍ ലഭിക്കും.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക