കോവിഡ് വാക്സിനേഷൻ; വ്യാപാരികളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ


കൊയിലാണ്ടി: വ്യാപാരികളെ കോവിഡ് വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ജനങ്ങളുമായി ഇടപെടുന്ന വിഭാഗം എന്നനിലയിൽ വ്യാപാരികൾക്ക് പരിഗണന നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.


കൊയിലാണ്ടി മാർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ.നിയാസ് അധ്യക്ഷത വഹിച്ചു. കെ.പി.രാജേഷ്, കെ.ദിനേശൻ, പി.കെ.ഷുഹൈബ്, അമേത്ത് കുഞ്ഞഹമ്മദ്, പി.ചന്ദ്രൻ, പി.കെ.മനീഷ്, അജീഷ്, പി.വി.പ്രജീഷ്, പി.പി.ഉസ്മാൻ എന്നിവർ സംസാരിച്ചു.