കോവിഡ് വാക്സിനേഷൻ; പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിലെ പ്രശ്നങ്ങള്‍ക്കു പരിഹാരവുമായി സര്‍ക്കാര്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ആരും തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നും സംസ്ഥാനത്തു നിലവില്‍ വാക്സിൻ സ്റ്റോക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.തിരക്കു കുറയ്ക്കുന്നതിന് സ്പോട്ട് റജിസ്‌ട്രേഷനില്‍ ടോക്കണ്‍ സംവിധാനം നടപ്പിലാക്കും.
സ്പോട്ട് രജിസ്‌ട്രേഷന്‍ ഉച്ചയ്ക്കു മുന്‍പ് 50 ശതമാനമായും ഉച്ച കഴിഞ്ഞ് 50 ശതമാനമായും വിഭജിക്കും. ഓണ്‍ലൈന്‍ ആയി സന്ദര്‍ശനസമയം എടുത്തു വരുന്നവര്‍ക്കും നേരിട്ടു വരുന്നവര്‍ക്കും നിശ്ചിത എണ്ണം അനുവദിക്കും. പരമാവധി പോര്‍ട്ടലില്‍ ബുക്ക് ചെയ്തു വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തണം.
കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും മിക്ക ജില്ലകളിലും ബുക്കിങ്ങിനായി ഓണ്‍ലൈന്‍ സ്ലോട്ടുകള്‍ ലഭ്യമല്ലെന്നും പരാതി ഉണ്ട്.
