കോവിഡ് രോഗികള്‍ക്ക് ജില്ലയില്‍ 1,452 കിടക്കകള്‍ ഒഴിവ്
കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് ജില്ലയില്‍ 1,452 കിടക്കകള്‍ ഒഴിവുണ്ട്. ജില്ലയിലെ 62 കോവിഡ് ആശുപത്രികളിലായി 3,296 കിടക്കകളാണുള്ളത്. 70 ഐ. സി.യു കിടക്കകളും 25 വെന്റിലേറ്ററുകളും ഓക്സിജന്‍ ലഭ്യതയുള്ള 388 കിടക്കകളും ഒഴിവുണ്ട്.
15 ഗവണ്മെന്റ് കോവിഡ് ആശുപത്രികളിലായി 467 കിടക്കകള്‍, 27 ഐ.സി.യു, 23 വെന്റിലേറ്റര്‍, 222 ഓക്സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
12 സി.എഫ്.എല്‍.ടി.സികളിലായി ആകെയുള്ള 1,505 കിടക്കകളില്‍ 1,114 എണ്ണവും, നാല് സി.എസ്.എല്‍. ടി.സികളിലായി ആകെയുള്ള 630 കിടക്കകളില്‍ 307 എണ്ണവും ഒഴിവുണ്ട്. 86 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2,422 കിടക്കകളില്‍ 1,715 എണ്ണം ഒഴിവുണ്ടെന്നും അധികൃതര്‍ അറിയിച്ചു.