കോവിഡ് രണ്ടാം ഡോസ് എടുക്കാത്തവര്‍ക്കായി ജില്ലയില്‍ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം


കോഴിക്കോട്‌: ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ ഒന്നാം ഡോസെടുത്ത് 112 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്തവർക്കായി 25 മുതൽ പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തും. എല്ലാ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഷീൽഡ് ഒന്നാം ഡോസെടുത്തതിനു ശേഷം വിവിധ കാരണങ്ങളാൽ രണ്ടാം ഡോസെടുക്കാൻ വിട്ടുപോയ ലക്ഷത്തിലധികം പേർ ജില്ലയിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരക്കാർ ഈ അവസരം പ്രയോജനപ്പെടുത്തി വാക്സിനേഷൻ നിർബന്ധമായും പൂർത്തീകരിക്കണമെന്ന് ഡിഎംഒ പറഞ്ഞു. ഫെബ്രുവരി 15ന് ശേഷം ഈ ക്രമീകരണം ഉണ്ടായിരിക്കുന്നതല്ല. അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടാൽ വാക്സിൻ എടുക്കുന്നതിനാവശ്യമായ സഹായങ്ങൾ ലഭിക്കും.