കോവിഡ് മാനദണ്ഡലംഘനം നടത്തിയ മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന് സി.പി.എ അസീസ്‌


പേരാമ്പ്ര: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ സി.പി.എമ്മിന്റെ ജില്ലാസമ്മേളന റാലിയിൽ പങ്കെടുത്ത് പ്രസംഗിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ കേസെടുക്കണമെന്ന് മുസ്ലിംലീഗ് ജില്ലാസെക്രട്ടറി സി.പി.എ അസീസ്‌. പൊതു പരിപാടികൾക്ക് നിലവിൽ 150 പേർക്ക് മാത്രമേ അനുമതി ഉള്ളൂ എന്നിരിക്കെ മുവ്വായിരംപേരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തിയത് നിയമലംഘനമാണ്.

വഖഫ്ബോർഡ് വി ഷയത്തിൽ സി.പി.എമ്മിനെതിരെ പ്രസംഗിച്ചതിന്റെ പേരിൽ സമസ്തനേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ കേസെടുത്ത പോലീസ്,ഇക്കാര്യത്തി ൽ കുറ്റകരമായ മൗനം പാലിക്കുകയാണ്.

ജി.സി.സി.-കെ.എം.സി. സി.ഈസ്റ്റ് പേരാമ്പ്രയിൽ സംഘടിപ്പിച്ച മുസ്‌ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇബ്രാഹിം പാലാട്ടക്കര അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണംനടത്തി. കോവിഡ് ആക്ഷൻ ടീം അംഗങ്ങളെയും, പഴയകാല പ്രവർത്തകരെയും, ഉന്നതവിജയികളെയും യോഗത്തിൽ വെച്ച് ആദരിച്ചു.

മിസ്ഹബ് കീഴരിയൂർ, ആർ.കെ.മുനീർ, കെ.റിസ്‌വാന ഷെറിൻ, ആവള ഹമീദ്, പി.ടി.അഷ്‌റഫ്‌, അബ്ദുള്ള ബൈത്തുൽബർക്ക, കെ.ടി.കുഞ്ഞമ്മദ്, ശിഹാബ് കന്നാട്ടി, പൂളക്കണ്ടി കുഞ്ഞമ്മദ്, സി.കെ.ജറീഷ്, സിറാജ് കിഴക്കേടത്ത്, സറീന അബ്ദുൽ അസീസ്‌, കെ.ദിൽഷാദ്, വി.സി.മുനവ്വർ, വി.കെ.റഷീദ്, വി.സി.ഷംസു പ്രസംഗിച്ചു. മുഹമ്മദ് പൊറായിൽ സ്വാഗതവും ടി.കെ.സാദിഖ് നന്ദിയുംപറഞ്ഞു.