കോവിഡ് മാനദണ്ഡം അട്ടിമറിക്കരുത്; ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ച് മുസ്ലിം ലീഗ്


പേരാമ്പ്ര: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ചങ്ങരോത്ത് പഞ്ചായത്തില്‍ നിയന്ത്രണങ്ങളുടെ മറവില്‍ മറവില്‍ ഭക്ഷ്യ വസ്തുക്കള്‍ നിഷേധിച്ച ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് നടപടിക്കെതിരെയും കോവിഡ് വ്യാപനം തടയാന്‍ കേന്ദ്ര- കേരള സര്‍ക്കാറുകള്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്കെതിരെ ഏകപക്ഷീയമായ നടപടി സ്വീകരിക്കുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിലും പ്രതിഷേധിച്ച് മുസ്ലിം ലീഗ് ധര്‍ണ്ണ നടത്തി.

ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ മുസ്ലിം ലീഗ് ജില്ലാ വൈ:പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. എ.പി അബ്ദുറഹിമാന്‍ അദ്യക്ഷത വഹിച്ചു. കല്ലൂര്‍ മുഹമ്മദലി ,നസീര്‍ ആനേരി,അസീസ് നരിക്കലക്കണ്ടി, പാളയാട്ട് ബഷീര്‍, ശിഹാബ് കന്നാട്ടി , ഇബ്രാഹിം പുതുശ്ശേരി ,കെ.എം ഇസ്മായില്‍ , കെ.ടി മൊയ്തീന്‍, ടി.കെ റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.