കോവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു


പേരാമ്പ്ര: കോവിഡ് ബാധിച്ച് പേരാമ്പ്രയിലും കക്കോടിയിലുമായി രണ്ടുപേര്‍ മരിച്ചു. പേരാമ്പ്ര ഗീത വാടക സ്റ്റോര്‍ ഉടമ ആലോകൂട്ടത്തില്‍ ചെക്കിണി(84), കക്കോടി സ്വദേശി ഗംഗാധരന്‍ (65) എന്നിവരാണ് മരിച്ചത്.

ചെക്കിണി കോവിഡ് ബാധിച്ച് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നാരായണിയാണ് ഭാര്യ. സുശീല, രമേശന്‍, ഗീത, അനീഷ്, എന്നിവര്‍ മക്കളാണ്.സുമ, വിജയന്‍ സൗമ്യ, പരേതനായ ഭാസ്‌കരന്‍ എന്നിവര്‍ മരുമക്കളാണ്.

കക്കോടി കൈവേലി കയനാട്ടുകുണ്ടുള്ള പറമ്പത്ത് ഗംഗാധരന് 65 വയസ്സായിരുന്നു. ലീലയാണ് ഭാര്യ. അനീഷ്, അജിത്, അജിത എന്നിവര്‍ മക്കളാണ്. ബിജു, ബിന്ദു, ഷൈന, എന്നിവര്‍ മരുമക്കളാണ്.