കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് തിക്കോടിയ്ക്ക് കരുതലായി മോഹനേട്ടനുണ്ട്; വെയിലും മഴയും കൊണ്ട് തെരുവോരത്ത് കച്ചവടം ചെയ്യുന്ന കരുണ വറ്റാത്ത മനുഷ്യന്‍


തിക്കോടി: കോവിഡ് പ്രതിരോധത്തിന് കൈത്താങ്ങായി തിക്കോടി നഗരത്തിലെ ചെടിവില്‍പ്പനക്കാരന്‍. വടകര NH ല്‍ റോഡിനു സമീപത്ത് ചെടിയും ഫലവൃക്ഷ തൈകളും വില്‍പ്പന നടത്തി ജീവനോപാധി കണ്ടെത്തുന്ന കരുനാഗപ്പള്ളി സ്വദേശി മോഹനാണ് സിഎഫ്എല്‍ടിസി യ്ക്ക് കൈത്താങ്ങായി 15000 രൂപയും ഡിസിസി യില്‍ ഭക്ഷണം നല്‍കുന്ന കുടുംബശ്രീക്ക് 5 ചാക്ക് അരിയും നല്‍കി നാടിനു മാതൃകയായത്.

ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച് പത്ത് ദിവസം കിടഞ്ഞിക്കുന്ന് ഡിസിസിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ അവിടെ ലഭിച്ച പരിചരണവും കൃത്യമായി ലഭിച്ച ഭക്ഷണവും കരുതലും ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ഇടപെടലും മറക്കാനാവില്ലെന്ന് മോഹനേട്ടന്‍ പറഞ്ഞു.