കോവിഡ് പ്രതിരോധത്തില്‍ നാടിനു കരുതലായി നടേരിയിലെ യൂത്ത് കോണ്‍ഗ്രസ്
നടേരി: യൂത്ത് കെയര്‍ കേരളയുടെ ഭാഗമായി നടേരി മേഖല യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കോവിഡ് പ്രതിരോധ – സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം ഏര്‍പ്പെടുത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വി.വി.സുധാകരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
രോഗികളെ ആശുപത്രിയിലെത്തിക്കാനും മറ്റു സഹായങ്ങള്‍ക്കു മായി 24 മണിക്കൂറും വാഹനത്തിന്റേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സേവനം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പരിപാടിയില്‍ അസീസ് അണ്ടാറത്ത് അദ്ധ്യക്ഷം വഹിച്ചു. നിതിന്‍, റാഷി മുത്താമ്പി, ബാബുരാജ് പുതിയോട്ടില്‍, ബഷീര്‍ എരപുനത്തില്‍, ശ്രീധരന്‍ നായര്‍ പുഷ്പശ്രീ, നജ്മു നടേരി, റിഷാല്‍.എം.പി, രവി കൊല്ലറക്കല്‍, എന്നിവര്‍ സംസാരിച്ചു.