കോവിഡ് പ്രതിരോധം: ചക്കിട്ടപാറ പഞ്ചായത്തിന് കൈത്താങ്ങുമായി ‘വോയ്സ്‌ ഓഫ്‌ നരിനട വാടസാപ്പ്‌ കൂട്ടായ്മ


ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി ‘വോയ്സ്‌ ഓഫ്‌ നരിനട’ വാടസാപ്പ്‌ കൂട്ടായ്മ. മെഡിക്കല്‍ കിറ്റ്, ഭക്ഷ്യ കിറ്റ് തുടങ്ങിയവ പഞ്ചായത്തിന് കൈമാറി. ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെയാണ് ഇവയ്ക്കുള തുക കണ്ടെത്തിയത്. പള്‍സ് ഓക്സീമീറ്റര്‍ ഉള്‍പ്പടെ നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അത്യാവശ്യമായ ഉപകരണങ്ങളടങ്ങിയ കിറ്റാണ് കൈമാറിയത്.

ഉപകരണങ്ങളും ഭക്ഷണകിറ്റുകളും പഞ്ചായത്ത് പ്രസിഡന്‍റെ കെ സുനില്‍ ഏറ്റുവാങ്ങി. വൈസ്‌ പ്രസിഡന്റ്‌ ചിപ്പി മനോജ്‌, ബ്ലോക്ക് പഞ്ചായത്തഗം ഗിരിജ ശശി,വാർഡ്‌ മെമ്പർ ബിന്ദു സജി എന്നിവരും കൂട്ടായ്മയുടെ കോ-ഓർഡിനേറ്റർ നിഖിൽ നരിനട, ഗ്രൂപ്പ് അംഗങ്ങളായ ശ്രീരാജ്‌ കെ.കെ അഭിഷ്ണവ്‌ രാജ്‌, വിഷ്ണു കെ കെ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.